Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Air India Express

എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന് പു​ര​സ്‌​കാ​രം

കൊ​​​​ച്ചി: വിം​​​​ഗ്‌​​​​സ് ഇ​​​​ന്ത്യ 2026ല്‍ ​​​​എ​​​​യ​​​​ര്‍​ലൈ​​​​ന്‍ വി​​​​ഭാ​​​​ഗം വി​​​​ജ​​​​യി​​​​യാ​​​​യി എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സ്.

കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന മ​​​​ന്ത്രാ​​​​ല​​​​യം, ഫി​​​​ക്കി, എ​​​​യ​​​​ര്‍​പോ​​​​ര്‍​ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഓ​​​​ഫ് ഇ​​​​ന്ത്യ എ​​​​ന്നി​​​​വ​​​​ര്‍ സം​​​​യു​​​​ക്ത​​​​മാ​​​​യി ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ല്‍ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന വിം​​​​ഗ്‌​​​​സ് ഇ​​​​ന്ത്യ 2026ല്‍ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​രം സ​​​​മ്മാ​​​​നി​​​​ക്കും.

മി​​​​ക​​​​ച്ച യാ​​​​ത്രാ​​​​നു​​​​ഭ​​​​വം, കൂ​​​​ടു​​​​ത​​​​ല്‍ ക​​​​ണ​​​​ക്ടി​​​​വി​​​​റ്റി, മെ​​​​ച്ച​​​​പ്പെ​​​​ട്ട സേ​​​​വ​​​​ന​​​​ങ്ങ​​​​ള്‍, ഡി​​​​ജി​​​​റ്റ​​​​ല്‍ സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​ക​​​​ളു​​​​ടെ ഉ​​​​പ​​​​യോ​​​​ഗം, ന​​​​വീ​​​​ക​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ മി​​​​ക​​​​വാ​​​​ണ് എ​​​​യ​​​​ര്‍ ഇ​​​​ന്ത്യ എ​​​​ക്‌​​​​സ്പ്ര​​​​സി​​​​നെ ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​മാ​​​​ക്കി​​​​യ​​​​ത്. 28നാ​​​​ണ് പു​​​​ര​​​​സ്‌​​​​കാ​​​​ര വി​​​​ത​​​​ര​​​​ണം.

National

സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം; ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന സ​ർ​വീ​സ് ത​ട​സ​പ്പെ​ടും

ന്യൂ​ഡ​ൽ​ഹി: എ320 ​ശ്രേ​ണി​യി​ൽ​പ്പെ​ട്ട വി​മാ​ന​ങ്ങ​ളി​ലെ ഫ്ലൈ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്റ്റ്‌​വെ​യ​ർ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ൽ ഇ​ൻ​ഡി​ഗോ, എ​യ​ർ ഇ​ന്ത്യ, എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​ങ്ങ​ൾ നേ​രി​ടും. രാ​ജ്യ​ത്തെ 200-250 വി​മാ​ന​ങ്ങ​ളെ ഇ​ത് ബാ​ധി​ക്കു​മെ​ന്നും വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തീ​വ്ര​മാ​യ സൗ​ര​വി​കി​ര​ണം ഫ്ലൈ​റ്റ് ക​ൺ​ട്രോ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് നി​ർ​ണാ​യ​ക​മാ​യ ഡാ​റ്റ​യെ ദു​ഷി​പ്പി​ച്ചേ​ക്കാ​മെ​ന്നും ഈ ​പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സോ​ഫ്റ്റ്‌​വെ​യ​ർ മാ​റ്റ​ങ്ങ​ൾ വി​മാ​ന​ങ്ങ​ളി​ൽ വ​രു​ത്തു​ന്ന​തി​നാ​ൽ വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​മെ​ന്നും എ​യ​ർ​ബ​സ് അ​റി​യി​ച്ചു.

സോ​ഫ്റ്റ്‌​വെ​യ​ർ മാ​റ്റ​ങ്ങ​ൾ​ക്കും ഹാ​ർ​ഡ്‌​വെ​യ​ർ പു​ന​ക്ര​മീ​ക​ര​ണ​ത്തി​നു​മാ​യി ആ​ഭ്യ​ന്ത​ര വി​മാ​ന ക​മ്പ​നി​ക​ളു​ടെ നാ​രോ-​ബോ​ഡി എ320 ​വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​സ​മു​ണ്ടാ​കു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് ഏ​ക​ദേ​ശം 560 എ320 ​വി​മാ​ന​ങ്ങ​ളു​ണ്ട്. അ​വ​യി​ൽ 200-250 വി​മാ​ന​ങ്ങ​ൾ​ക്ക് സോ​ഫ്റ്റ്‌​വെ​യ​ർ, ഹാ​ർ​ഡ്‌​വെ​യ​ർ പ്ര​ശ്ന​പ​രി​ഹാ​രം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന് അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

വി​മാ​ന​ത്തി​നു​ള്ളി​ൽ മോ​ശം പെ​രു​മാ​റ്റം: യാ​ത്ര​ക്കാ​ര​ൻ പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ

നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​ദ്യ​​​പി​​​ച്ചെ​​​ത്തി വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ കാ​​​ബി​​​ൻ ക്രൂ​​​വി​​​നോ​​​ട് അ​​​പ​​​മ​​​ര്യാ​​​ദ​​​യാ​​​യി പെ​​​രു​​​മാ​​​റു​​​ക​​​യും അ​​​ക്ര​​​മാ​​​സ​​​ക്ത​​​നാ​​​കു​​​ക​​​യും ചെ​​​യ്ത യാ​​​ത്ര​​​ക്കാ​​​ര​​​നെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി.

എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്ന് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കു പോ​​​കാ​​​നെ​​​ത്തി​​​യ മ​​​ഞ്ചേ​​​രി അ​​​തി​​​മ​​​ണ്ണി​​​ൽ വീ​​​ട്ടി​​​ൽ അ​​​റ​​​ഫാ​​​ൻ ഹ​​​സ​​​ൻ (24) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ എ​​​ല്ലാം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് വി​​​മാ​​​ന​​​ത്തി​​​നു​​​ള്ളി​​​ൽ ക​​​യ​​​റി​​​യ ശേ​​​ഷ​​​മാ​​​ണ് ഇ​​​യാ​​​ൾ കാ​​​ബി​​​ൻ ക്രൂ​​​വി​​​നോ​​​ട് മോ​​​ശ​​​മാ​​​യി പെ​​​രു​​​മാ​​​റി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ളെ തി​​​രി​​​ച്ചി​​​റ​​​ക്കി നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​നു കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

സാ​ങ്കേ​തി​ക ത​ക​രാ​ർ; തി​രു​വ​ന​ന്ത​പു​രം-ബം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം - ബെം​ഗ​ളൂ​രു എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വൈ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​ന​മാ​ണ് വൈ​കു​ന്ന​ത്.

യാ​ത്ര​ക്കാ​രെ ര​ണ്ടു​ത​വ​ണ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും സാ​ങ്കേ​തി​ക ത​ക​രാ​റു​ക​ൾ മൂ​ലം വി​മാ​ന​ത്തി​ന് പു​റ​പ്പെ​ടാ​ൻ ആ​യി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് വൈ​കു​ന്നേ​രം നാ​ലി​ന് മ​റ്റൊ​രു വി​മാ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

വി​മാ​നം വൈ​കി​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ബു​ദ്ധി​മു​ട്ടി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സ് വൈ​കി​യ​തി​നാ​ൽ വി​ദേ​ശ രാ​ജ്യ​ത്തേ​ക്കു​ള്ള യാ​ത്ര അ​ട​ക്കം മു​ട​ങ്ങി​യ​താ​യി യാ​ത്ര​ക്കാ​ർ അ​റി​യി​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് മം​ഗ​ളു​രു​വി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

തി​രു​വ​ന​ന്ത​പു​രം: മം​ഗ​ളു​രു​വി​ലേ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ വി​മാ​ന സ​ർ​വീ​സ് തു​ട​ങ്ങി. തു​ട​ക്ക​ത്തി​ൽ ആ​ഴ്ച​യി​ൽ 3 ദി​വ​സ​മാ​യി​രി​ക്കും സ​ർ​വീ​സ്.

ചൊ​വ്വ, വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 4:25 നു ​പു​റ​പ്പെ​ട്ടു 5:45 നു ​മം​ഗ​ളു​രു​വി​ൽ എ​ത്തും. തി​രി​കെ തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും സ​ർ​വീ​സ്.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​രു​ടെ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു ഈ ​സ​ർ​വീ​സ്.

Kerala

സ​ർ​വീ​സു​ക​ൾ വെ​ട്ടി​ക്കു​റ​ച്ച് എ​യ​ർ ഇ​ന്ത്യ എ​ക്സ്‍​പ്ര​സ്

 

ക​ണ്ണൂ​ര്‍: വി​ന്‍റ​ര്‍ ഷെ​ഡ്യൂ​ളി​ന്‍റെ ഭാ​ഗ​മാ​യി സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്‍​പ്ര​സ്. കു​വൈ​ത്തി​ൽ നി​ന്നും മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യും വെ​ട്ടി​ക്കു​റ​ച്ച​ത്.

ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യാ​ണ് സ​ർ​വീ​സു​ക​ൾ കു​റ​ച്ചി​രി​ക്കു​ന്ന​ത്. കു​വൈ​ത്തി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് മ​ല​ബാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

സ​മ്മ​ർ ഷെ​ഡ്യൂ​ളി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് കു​വൈ​ത്ത്, അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ, ജി​ദ്ദ, ബ​ഹ്റൈ​ൻ, ദ​മാം, റാ​സ​ൽ​ഖൈ​മ, മ​സ്ക​ത്ത് റൂ​ട്ടു​ക​ളി​ൽ ആ​ഴ്ച​യി​ൽ 96 സ​ർ​വീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​ന്‍റ​ർ ഷെ​ഡ്യൂ​ളി​ൽ ഇ​ത് 54 ആ​യി കു​റ​യും. ക​ണ്ണൂ​രി​ൽ നി​ന്ന് ഇ​നി കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ജി​ദ്ദ, ദ​മാം റൂ​ട്ടി​ക​ളി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ര്‍​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല.

Kerala

പ​ക്ഷി​യി​ടി​ച്ചു; ക​ണ്ണൂ​രി​ൽ നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി

ക​ണ്ണൂ​ർ: പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് അ​ബു​ദാ​ബി​യി​ലേ​ക്ക് ഇ​ന്നു രാ​വി​ലെ 6.30ന് ​പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് 45 മി​നി​റ്റി​നു ശേ​ഷം തി​രി​ച്ചി​റ​ക്കി​യ​ത്. 180 ഓ​ളം യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബേ​യി​ലേ​ക്ക് മാ​റ്റി​യ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. വി​മാ​ന​ത്തി​ന് കേ​ടു​പാ​ടൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന് വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഷാ​ർ​ജ​യി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തു​ന്ന വി​മാ​ന​ത്തി​ൽ ഇ​വ​രെ അ​ബു​ദാ​ബി​യി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Up